Sports
മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ട്വന്റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കാനാണ് ആലോചിക്കുന്നത്.
മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർക്ക് നായകസ്ഥാനം നൽകി യുവതാരങ്ങളെ അണിനിരത്താനാണ് ആലോചന. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ശ്രേയസിനെ നായകനാക്കി ഒരു പുതിയ പരീക്ഷണത്തിനാണ് ബിസിസിഐ നീക്കം നടത്തുന്നത്.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പൂർണമായും യുവനിരയെ അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങൾക്കും വരാനിരിക്കുന്ന വിദേശ പരമ്പരകളിൽ അവസരം ലഭിച്ചേക്കും. കൗമാര താരം വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ളവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും.
രോഹിത് ശർമ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ടീം തോറ്റിട്ടില്ല. അതേസമയം താരത്തിന്റെ നിലവിലെ ഫോമിൽ ബിസിസിഐയ്ക്ക് ആശങ്കയുണ്ട്.
ട്വന്റി20 ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഐപിഎല്ലിലും ഫോം കണ്ടെത്താനായിട്ടില്ല. മുംബൈ ഇന്ത്യൻസ് പത്തു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 195 റൺസാണ് സൂര്യ ആകെ നേടിയത്. 51 റൺസാണ് സീസണിലെ ഉയർന്ന സ്കോർ.
Sports
ചെന്നൈ: ഐപിഎല്ലിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പഞ്ചാബ് കിംഗ്സിന് ബിസിസിഐ പിഴ ചുമത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിലെ മറ്റ് അംഗങ്ങൾക്കും കനത്ത പിഴ ചുമത്തിയത്.
ചെന്നൈയുടെ ഇന്നിംഗ്സില് നിശ്ചിത സമയത്ത് പഞ്ചാബ് രണ്ടോവര് കുറച്ചാണ് പന്തെറിഞ്ഞിരുന്നത്. തുടര്ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര് നിരക്കിന് ശിക്ഷിക്കപ്പെട്ടതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. ഗുജറാത്തിനെതിരായ ആദ്യ മത്സരത്തിലും കുറഞ്ഞ ഓവര് നിരക്കിന് ശ്രേയസിനെ ശിക്ഷിച്ചിരുന്നു.
സീസണിലെ ആദ്യ കുറ്റമായതിനാല് 12 ലക്ഷം രൂപയായിരുന്നു പിഴയായി ചുമത്തിയിരുന്നത്. തുടര്ച്ചയായ രണ്ടാം മത്സരത്തിലും കുറ്റം ആവര്ത്തിച്ചതോടെ ശ്രേയസിന് പിഴത്തുക ഇരട്ടിയായപ്പോള് മറ്റ് ടീം അംഗങ്ങൾ ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി നൽകാനും അച്ചടക്ക സമിതി വിധിച്ചു.
Sports
മുംബൈ: ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് അഴിച്ചു പണി. പരിക്കേറ്റ തിലക് വര്മയ്ക്ക് പകരമായി ശ്രേയസ് അയ്യരെയും വാഷിംഗ്ടണ് സുന്ദറിന് പകരം രവി ബിഷ്ണോയിയേയും ടീമിൽ ഉൾപ്പെടുത്തി.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലാണ് ശ്രേയസ് അയ്യരെ ടീമിലെടുത്തത്. 21 നാണ് പരമ്പരയിലെ ആദ്യ മത്സരം. 2023ല് ഓസ്ട്രേലിയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ശ്രേയ്യസ് ഇന്ത്യന് ടീമിലെത്തുന്നത്.
ന്യൂസിലന്ഡിനെതിരായ ആദ്യ ഏകദിനത്തില് ബോള് ചെയ്യുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്. താരത്തിന് പരമ്പരയിലെ അഞ്ചു മത്സരവും നഷ്ടമാകും.
ഇന്ത്യന് ടീം: സൂര്യകുമാര് യാദവ് (ക്യാപ്റ്റന്), അഭിഷേക് ശര്മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), ശ്രേയസ് അയ്യര് (ആദ്യ മൂന്ന് മത്സരങ്ങളില്), ഹാര്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര് പട്ടേല് (വൈസ് ക്യാപ്റ്റന്), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്ഷിത് റാണ, അര്ഷ്ദീപ് സിംഗ്, കുല്ദീപ് യാദവ്, വരുണ് ചക്രവര്ത്തി, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), രവി ബിഷ്ണോയ്.
Sports
ജയ്പുർ: വിജയ് ഹസാരെ ട്രോഫിയിൽ നിരാശപ്പെടുത്തി ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ. ട്വൻി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടശേഷം ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനായി കളിക്കാനിറങ്ങിയ ഗിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ 12 പന്തിൽ 11 റണ്സെടുത്ത് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഗോവ 33.3 ഓവറിൽ 211 റണ്സിന് പുറത്തായിരുന്നു. മത്സരത്തിൽ പഞ്ചാബ് ജയിച്ചു.
ഹിമാചൽപ്രദേശിനെതിരേ മുംബൈക്കായി ബാറ്റിംഗിനിറങ്ങിയ ശ്രേയസ് അയ്യർ വെടിക്കെട്ട് അർധസെഞ്ചുറിയുമായി പരിക്കിൽനിന്ന് മുക്തനായശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി.
കനത്ത മൂടൽമഞ്ഞുമൂലം 33 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഹിമാചലിനെതിരേ ആദ്യം ബാറ്റ് ചെയ്ത മുംബൈ 33 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 299 റണ്സടിച്ചപ്പോൾ 53 പന്തിൽ 82 റണ്സടിച്ചാണ് മുംബൈയുടെ നായകൻ കൂടിയായ ശ്രേസയ് തിളങ്ങിയത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ശ്രേയസിന്റെ ഇന്നിംഗ്സ്. മത്സരത്തിൽ മുംബൈ ഏഴ് റണ്സ് ജയം നേടി.
ഇന്ത്യൻ ട്വന്റി20 ടീം നായകനായ സൂര്യകുമാർ യാദവ് 18 പന്തിൽ 24 റണ്സെടുത്ത് മടങ്ങി. ദേശീയ ടീമിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന താരത്തിന് ആഭ്യന്തര ക്രിക്കറ്റിലും മികവ് പുലർത്താനായില്ല.
മറ്റ് മത്സരങ്ങളിൽ മണിപ്പുരിനെ ആറ് വിക്കറ്റിന് ബിഹാറും ത്രിപുരയെ 54 റണ്സിന് തമിഴ്നാടും രാജസ്ഥാനെ 150 റണ്സിന് കർണാടകയും പരാജയപ്പെടുത്തി. മധ്യപ്രദേശിനെതിരേ ജാർഖണ്ഡ് രണ്ട് വിക്കറ്റ് ജയം നേടി.
Sports
മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മുംബൈയെ ശ്രേയസ് അയ്യർ നയിക്കും.
ക്യാപ്റ്റൻ ഷർദൂൾ ഠാക്കൂർ പരിക്കിനെ തുടർന്ന് പുറത്തായതോടെയാണ് ദേശീയ ടീമിന്റെ വൈസ്ക്യാപ്റ്റൻ കൂടിയായ ശ്രേയസ് മുംബൈയുടെ നായകനാകുന്നത്.
കഴിഞ്ഞ ഓസ്ട്രേലിയൻ പരന്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് ജയ്പൂർ വിദ്യാലയ സ്റ്റേഡിയത്തിൽ കഠിന പരിശീലനം നടത്തി ഫിറ്റ്നസ് വീണ്ടെടുത്തശേഷമാണ് മുംബൈക്കൊപ്പം ചേരുന്നത്.
വിജയ്ഹസാരെ ട്രോഫിക്ക് ശേഷം ന്യൂസിലൻഡിനെതിരായ ഏകദിന ഹോം മത്സരത്തിലാണ് താരം കളിക്കുക.
Sports
2023 ഡിസംബര് കാലഘട്ടം; അന്നൊരുനാളില് രണ്ട് ഇന്ത്യന് താരങ്ങളെ ബിസിസിഐ സെന്ട്രല് കരാറില്നിന്ന് പുറത്താക്കി. ഒന്ന് ശ്രേയസ് അയ്യര്, രണ്ട് ഇഷാന് കിഷന്. പുകഞ്ഞ കൊള്ളികള് പുറത്തെന്നായിരുന്നു മാധ്യമങ്ങള് ഹെഡിംഗ് നിരത്തിയത്. കാരണം, ആഭ്യന്തരം കളിക്കാന് ശ്രേയസ് അയ്യറും ഇഷാന് കിഷനും വിസമ്മതിച്ചു.
ഇന്ത്യയുടെ പര്യടനങ്ങളിലെല്ലാം സൈഡ് ബെഞ്ചില് ഇരിക്കേണ്ടിവന്നതിനാല് ദേശീയ ഡ്യൂട്ടിയോട് വിടപറഞ്ഞതായിരുന്നു ഇഷാന് ചെയ്ത കുറ്റം. അതും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന് പര്യടനത്തിനിടെ. ഐപിഎല്ലിലും ആഭ്യന്തരത്തിലും മിന്നും പ്രകടനത്തോടെ ശ്രേയസ് അയ്യര് 2024ല് ഇന്ത്യന് ടീമിലേക്കു മടങ്ങിയെത്തി. പടിക്കു പുറത്തുതന്നെയായിരുന്ന ഇഷാന് കിഷനെത്തേടിയും ഒടുവില് ബിസിസിഐയുടെ വിളിയെത്തി. അതാകട്ടെ, 2026 ഐസിസി ട്വന്റി-20 ലോകകപ്പ് ടീമിലേക്കുള്ള വിളിയായിരുന്നു.
ആഭ്യന്തരംവഴി തിരിച്ചെത്തി
2025 സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫി ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ഇഷാന് കിഷനു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കിയത്. രണ്ട് വര്ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇഷാന് ഇന്ത്യന് ടീമിന്റെ ഭാഗമാകുന്നതെന്നതാണ് ശ്രദ്ധേയം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് ചാമ്പ്യന്മാരായ ജാര്ഖണ്ഡിന്റെ ക്യാപ്റ്റനായിരുന്നു ഇടംകൈ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന് കിഷന്. 2026 ലോകകപ്പിനുള്ള ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് ഈ 27കാരന്. 2025 മുഷ്താഖ് അലി ട്രോഫി ഫൈനലില് 49 പന്തില് 101 റണ്സുമായി ടീമിനെ കന്നിക്കിരീടത്തിലെത്തിച്ചത് ഇഷാനായിരുന്നു. ടൂര്ണമെന്റില് 197.32 സ്ട്രൈക്ക് റേറ്റില് 571 റണ്സുമായി ടോപ് സ്കോററായതും ഇഷാന്തന്നെ.
ശ്രേയസ് അയ്യറിന്റെ തിരിച്ചുവരവും ആഭ്യന്തരത്തിലെ മികവിനു പിന്നാലെയായിരുന്നു. 2025 ഐസിസി ചാമ്പ്യന്സ് ട്രോഫിയില് അടക്കം ശ്രേയസ് അയ്യറിന്റെ മികവ് ഇന്ത്യന് ടീമിനു ഗുണം ചെയ്തു. ഓസ്ട്രേലിയന് പര്യടനത്തിനിടെ പരിക്കേറ്റ താരം നിലവില് വിശ്രമത്തിലാണ്. വര്ഷങ്ങള്ക്കുശേഷം ഇന്ത്യന് ടെസ്റ്റ് ടീമിലേക്ക് കരുണ് നായര് മടങ്ങിയെത്തിയതും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
ടോപ് ഓര്ഡര് ബാറ്റര്
വൈറ്റ് ബോളില് ടോപ് ഓര്ഡറില് കളിക്കാന് പറ്റിയ ബാറ്ററാണ് ഇഷാന് എന്നാണ് ബിസിസിഐ ചീഫ് സെലക്ടര് അജിത് അഗാര്ക്കറിന്റെ വിശദീകരണം. 2023 നവംബറില് ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20യിലാണ് ഇഷാന് അവസാനമായി ഇന്ത്യന് ജഴ്സി അണിഞ്ഞത്. 2025 ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനായി ഒരു സെഞ്ചുറിയും ഒരു അര്ധസെഞ്ചുറിയും നേടിയിരുന്നു. ഐപിഎല്ലില് ഇഷാന്റെ കന്നി സെഞ്ചുറിയായിരുന്നു അത്.
ഇന്ത്യക്കായി 32 ട്വന്റി-20യില്നിന്ന് ആറ് അര്ധസെഞ്ചുറിയടക്കം 796 റണ്സ് നേടി. 123.37 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ട് ടെസ്റ്റും 27 ഏകദിനവും കളിച്ച രാജ്യാന്തര പരിചയവും ഇഷാനു സ്വന്തം.
Sports
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില് ഫീല്ഡിംഗിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ ശ്രേയസ് അയ്യര് ആശുപത്രി വിട്ടു. ഓസ്ട്രേലിയയിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു ശ്രേയസ്.
ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് സിഡ്നിയിൽ ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത് ആരാധകര്ക്ക് ആശങ്കയായിരുന്നു. ശ്രേയസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം സിഡ്നിയിൽ തുടരുമെന്നും ബിസിസിഐ വാര്ത്താക്കുറിപ്പില് വ്യക്തമാക്കി.
വിമാനയാത്രയ്ക്ക് ഡോക്ടർമാർ അനുമതി നൽകുമ്പോൾ ശ്രേയസ് നാട്ടിലേക്ക് മടങ്ങും. ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ഓസീസ് താരം അലക്സ് ക്യാരിയുടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ശ്രേയസിന്റെ പ്ലീഹയില് മുറിവുണ്ടാവുകയും ഇത് ആന്തരിക രക്തസ്രാവത്തിലേക്ക് നയിക്കുകയുമായിരുന്നു.
ആന്തരിക രക്തസ്രാവം കൃത്യസമയത്ത് കണ്ടെത്താനായതും അത് നിര്ത്താനയതുമാണ് ശ്രേയസിന്റെ തിരിച്ചുവരവില് നിര്ണായകമായത്.